ചലച്ചിത്ര നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ

തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവ് ജി സുരേഷ് കുമാർ ബിജെപി സംസ്ഥാന കമ്മിറ്റിയിൽ. സുരേഷ് കുമാറിനെയും പാലക്കാട് നഗരസഭാധ്യക്ഷായിരുന്ന പ്രിയ അജയനെയും സംസ്ഥാന കമ്മിറ്റിയിൽ ഉൾപെടുത്തി. നടി മേനകയാണ് സുരേഷ് കുമാറിന്റെ ഭാര്യ. നടി കീർത്തി സുരേഷ്, രേവതി എന്നിവർ മക്കളാണ്.
സംവിധായകനും നടനുമായ മേജർ രവിയെയും നടൻ ദേവനെയും ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായി ഏതാനും ദിവസങ്ങൾക്കുമുമ്പ് തിരഞ്ഞെടുത്തിരുന്നു. കേരള പീപ്പിൾസ് പാർട്ടി എന്ന സ്വന്തം പാർട്ടിയെ ലയിപ്പിച്ചാണ് ദേവൻ ബിജെപിയിലേക്ക് എത്തിയത്.
ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയിൽ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി സജീവ പ്രവർത്തകരായിരുന്ന ഭീമൻ രഘുവും സംവിധായകൻ രാജസേനനും പാർട്ടിവിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക