വറ്റിവരണ്ട് തോടുകളും പുഴകളും

മുട്ടം: വേനൽ കനക്കും മുൻപുതന്നെ തോടുകളും പുഴകളും വറ്റി. വർഷകാലത്തിൽ കരകവിഞ്ഞ് ഒഴുകിയിരുന്ന പുഴകളൊക്കെയും വേനൽ ശക്തമാകും മുൻപേ വറ്റിത്തുടങ്ങി. ഇലവീഴാപൂഞ്ചിറയിൽനിന്ന് ഉദ്ഭവിച്ച് മുട്ടം പഞ്ചായത്തിലൂടെ കടന്ന് തൊടുപുഴയാറിൽ പതിക്കുന്ന പരപ്പാൻ തോട് വറ്റിവരണ്ടു. മുൻപ് മാർച്ച് അവസാനം വരെ തോട്ടിൽ വെള്ളമുണ്ടായിരുന്നതാണ്.
എന്നാൽ വേനൽ കനക്കും മുൻപ് തോട് വറ്റിയത് ഇവിടെ ജലക്ഷാമത്തിനു കാരണമായി. മഴക്കാലത്ത് തോട്ടുംകര പ്രദേശത്തെ ആകെ വെള്ളപ്പൊക്കത്തിലാക്കിയിരുന്ന തോടാണിത്. ഒട്ടേറെ വീടുകളിലും വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക