ഇടുക്കി അടിമാലിയ്ക്ക് സമീപം ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍; ബസ് തടഞ്ഞുനിര്‍ത്തി അറസ്റ്റ്.

അടിമാലി: ഇടുക്കിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ എക്‌സൈസ് പിടിയില്‍. കുമളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ ശ്യാം ആഷിക് (18), അഷറഫ് (20) എന്നിവരെ സ്വകാര്യബസില്‍ നിന്നാണ് എക്‌സൈസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
അടിമാലി ഈസ്റ്റേണ്‍ സ്‌കൂള്‍ പടിക്ക് സമീപത്തുവെച്ച് ബസ് തടഞ്ഞുനിര്‍ത്തി പ്രതികളെ പിടികൂടുകയായിരുന്നു. നേര്യമംഗലത്ത് നിന്നും അടിമാലിക്ക് വരികയായിരുന്നു ബസ്. എക്‌സൈസിന്റെ ഇടുക്കി സ്‌പെഷ്യല്‍ സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.

എറണാകുളത്ത് നിന്നും വാങ്ങിയ കഞ്ചാവ് കുമളിയില്‍ വില്‍പനയ്ക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം. ആഷിക് ഐടിഐ വിദ്യാര്‍ത്ഥിയും ശ്യാം അഷറഫ് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമാണ്.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക