വാക്ക് തർക്കത്തെ തുടർന്ന് മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമം.

മാമലക്കണ്ടം: വാക്ക് തർക്കത്തെ തുടർന്ന് മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിൽ ആണ് സംഭവം. സംഭവത്തിൽ രതീഷ് എന്ന കുഞ്ഞിനെതിരെ പോലീസ് കേസെടുത്തു.
ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. രതീഷും വിനോദും തമ്മിലുള്ള വാക്ക് തർക്കം കയ്യാങ്കളിയിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് രതീഷ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറ്റിയത്. മൂന്ന് തവണയാണ് ജീപ്പ് കടയ്ക്കുള്ളിലേക്ക് ഇടിച്ച് കയറ്റിയത്. ഈ സമയം രതീഷ് മദ്യപിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
രതീഷ് നരിവധി അടിപിടി കേസുകളിൽ പ്രതി കൂടിയാണ്. നേരത്തെ സൗഹൃദത്തിലായിരുന്ന ആളുകളായിരുന്നു രതീഷും വിനോദും. പിന്നീട് ഇരുവർക്കുമിടയിലെ അസ്വാരസ്യങ്ങളും വാക്ക് തർക്കങ്ങളുമാണ് ജീപ്പ് ഇടിച്ച് കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക