ഗ്രാഫിക് ഡിസൈൻ ഉൾപ്പെടെയുള്ള കോഴ്‌സുകൾ സൗജന്യമായി പഠിക്കാം.അതും രാജകുമാരിയിൽ.

രാജാക്കാട് : സൗജന്യമായി ഗ്രാഫിക് ഡിസൈനും, ടെലിക്കോം ടെക്നോളജിയും പഠിക്കാം..കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ 15 മുതൽ 23 വയസ് വരെയുള്ള യുവതീ യുവാക്കൾക്ക് ഉൾപ്പെടെ ആധുനിക തൊഴിൽ സാധ്യതകളും, അറിവും, നൈപുണിയും നൽകുക എന്നാ ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായി സർക്കാർ സ്കൂളുകളിൽ ആരംഭിക്കുന്ന നൈപുണി വികസന കേന്ദ്രം രാജകുമാരി vhs സ്കൂളിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ Pta പ്രസിഡന്റ്. സ്മിത പൗലോസ് അധ്യക്ഷത വഹിച്ച യോഗം സ്കൂൾ പ്രിസിപ്പാൾ ഷിബി സ്വാഗതം ചെയ്തു…ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ. ആശാ മുഖ്യപ്രഭാഷണം നടത്തി…ഗിരീഷ്, സണ്ണി, ജാൻസി, റോയ്,ഡോ. നസീറ,ഷിജു തുടങ്ങിയവർ ആശംസകൾ അറിയിച്ചു..അഞ്ചു കൃതജ്ഞത രേഖപ്പെടുത്തി…ഒരു ബ്ലോക്കിൽ ഒരു സ്കൂളിൽ ആണ് സൗജന്യമായി കോഴ്സുകൾ പഠിക്കാൻ അവസരം ലഭിക്കുക എല്ലാ ശനി, ഞായർ ദിവസങ്ങളിലാണ് രാജകുമാരി vhs സ്കൂളിൽ ക്ലാസുകൾ നടക്കുക.. ഉദ്ഘാടന ദിവസം ആദ്യ ബാച്ചുകളിലേക്ക് നിരവധി വിദ്യാർത്ഥികളും, യുവാക്കളും ഈ സൗജന്യ കോഴ്സുകളിൽ പങ്കുചേരാൻ എത്തിയത്.