സെക്രട്ടറിയേറ്റില്‍ ജാതി അധിക്ഷേപമെന്ന് പരാതി,പട്ടികജാതിക്കാരിയെ സ്ഥലം മാറ്റിയപ്പോള്‍ ശുദ്ധികലശം;

തിരുവനന്തപുരം:പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ സെക്രട്ടറിയേറ്റില്‍ ശുദ്ധികലശം നടത്തിയെന്ന് പരാതി.ഭരണപരിഷ്കാര അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് സെല്ലില്‍ അറ്റൻഡറായിരുന്ന ജീവനക്കാരിയെ അധിക്ഷേപിച്ചെന്നാണ് പരാതി.ജീവനക്കാരി ഉപയോഗിച്ച സാധനങ്ങള്‍ മാറ്റിയെന്നും പരാതിയിലുണ്ട്.
കോന്നി സ്വദേശിനിയായ സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെ ഉദ്യോഗസ്ഥ എസ്.സി.എസ്.ടി കമ്മീഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ 20 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ പൊതുഭരണവകുപ്പിന് നിർദേശം നല്‍കി.
