സുരക്ഷിതമല്ലാത്ത അങ്കണവാടി കെട്ടിടത്തിൽ കുരുന്നുകൾ, പുതിയ കെട്ടിടം ഇടവഴിയിലായിട്ട് ആറുമാസം.

കാന്തല്ലൂർ  :  കാന്തല്ലൂർ പഞ്ചായത്ത് കാരയൂർ ഗ്രാമത്തിലെ അംഗൻവാടിയാണ് കാലപ്പഴക്കം മൂലം  സുരക്ഷിതമല്ലാതെ അപകടാവസ്ഥയിൽ ആയിരിക്കുന്നത്. 30 വർഷത്തിലധികമായി ഈ കെട്ടിടം നിർമ്മിച്ചിട്ട്. ഗ്രാമീണരുടെ നിരന്തരമായ അപേക്ഷക്കൊടുവിൽ സമീപത്തായി 15 ലക്ഷം രൂപ മുതൽമുടക്ക് പുതിയ അംഗൻവാടി കെട്ടിടം നിർമ്മാണം ആരംഭിച്ചു എങ്കിലും ഫണ്ട് തികഞ്ഞില്ല എന്ന് അറിയിച്ച് നിർമ്മാണ പ്രവർത്തനം ഇടവഴിക്കു നിർത്തി വെയ്ക്കുകയായിരുന്നു.

നിലവിലെ ഈ പഴയ കെട്ടിടത്തിൽ ചെറു ചാറ്റൽ മഴപെയ്താൽ പോലും വെള്ളം അകത്തു കയറും. ഇങ്ങനെ വെള്ളം കയറുമ്പോൾ പാത്രം വെച്ച് ഇരച്ചു പുറത്തു കളഞ്ഞ് കുട്ടികളെ ഇരുത്തുകയാണ് പതിവെന്ന് അധ്യാപക പറയുന്നു. 30 ഓളം വിദ്യാർത്ഥികളും മുലയൂട്ടുന്ന അമ്മമാരും കൗമാരക്കാരും ആശ്രയിക്കുന്നത് ഇടുങ്ങിയ ഈ പഴയ അങ്കണവാടി കെട്ടിടത്തെയാണ്.  ഐ സി ഡി എസിൽ നിന്നും വർഷംതോറും ഇൻസ്പെക്ഷൻ ആയി എത്തുമ്പോൾ ഫിറ്റ്നസ് ഇല്ല എന്ന് അറിയിച്ച് കുട്ടികളെ മാറ്റാൻ നിർദ്ദേശം നൽകും. എന്നാൽ ഇത് വർഷംതോറും തുടരുന്നുണ്ട് എങ്കിലും  നടപ്പിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
നിലവിൽ സമീപത്തായി 15 ലക്ഷം രൂപ മുതൽമുടക്കി നിർമ്മിച്ച പുതിയ അംഗണവാടി കെട്ടിടം  ഭാഗികമായി നശിച്ചും തുടങ്ങിയിട്ടുണ്ട്. പഴയ കെട്ടിടത്തിലെ അപകട സാധ്യത കണക്കിലെടുത്ത് പുതിയ കെട്ടിടത്തിലെ അവശേഷിക്കുന്ന പണി എത്രയും വേഗം പൂർത്തീകരിച്ച് അംഗൻവാടി പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നുള്ളതാണ് ഗ്രാമീണരുടെയും പൊതുപ്രവർത്തകരുടെയും ആവശ്യം


Sponsored ads

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!