നിരവധി ലഹരി,ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട ബൈസൺവാലി സ്വദേശിയെ PIT NDPS Act 1988 പ്രകാരം കരുതൽ തടങ്കലിലാക്കി. ഈ നിയമം മൂലംകരുതൽ തടങ്കലിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെയാൾ

ഇടുക്കി : ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സുരേഷ്. കെ. എസ് ഗവണ്മെന്റിനു ശുപാർശ സമർപ്പിച്ചതിൻ പ്രകാരംഇടുക്കി ജില്ലയിലെ മീഡിയം, കോമേഷ്യൽ ക്വാണ്ടിറ്റി ലഹരികേസുകളിൽ ഉൾപ്പെട്ട ദേവികുളം താലൂക്കിൽ ബൈസൺവാലി വില്ലേജിൽ പൊട്ടൻകാട് കരയിൽ കുളക്കച്ചിവിള വീട്ടിൽ മണി മകൻ മഹേഷ്. എം, ( 23 /2025 ) എന്നയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി.

മഹേഷിനെ 2024 സെപ്റ്റംബറിൽ ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് 20.6 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. 2023 ഇയാൾക്ക് അടിമാലി എക്സൈസ് റേഞ്ച് ഓഫീസിൽ 5.2 കിലോഗ്രാം കഞ്ചാവിന്റെ മറ്റൊരു കേസ് കൂടിയുണ്ട്. ദേവികുളം സബ് ജയിലിൽ വിചാരണ തടവുകാരനായി പാർപ്പിച്ചു വരവേയാണ് മഹേഷിനെ PIT NDPS നിയമ പ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കിയത്.
PIT NDPS Act 1988 പ്രകാരം എക്സൈസ് കരുതൽ തടങ്കലിലാക്കുന്ന കേരളത്തിലെ രണ്ടാമത്തെയാളും, ഇടുക്കി ജില്ലയിലെ ആദ്യത്തെയാളുമാണ് മഹേഷ് മണി.ഇയാൾ മറ്റ് നിരവധി പോലീസ് കേസുകളിലെ പ്രതിയും, പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ്. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മിഥിൻലാൽ.R.P യും പാർട്ടിയും ചേർന്ന് കണ്ടെത്തിയ കേസിൽ അസി. എക്സൈസ് കമ്മിഷണർ എം. കെ. പ്രസാദ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇