കേരള സ്റ്റേറ്റ് സർവ്വിസ് പെൻഷനേഴ്സ് അസോസിയേഷൻ രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.

രാജാക്കാട് :എസ് എസ് എൽ സി ,+2,ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. കേരള സ്റ്റേറ്റ് സർവ്വിസ് പെൻഷനേഴ്സ് അസോസിയേഷൻ രാജാക്കാട് യൂണിറ്റിന്റെ നേതൃത്വത്തിലാണ് 2024-25 അധ്യായന വർഷത്തിൽ മികിച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചത്. രാജകുമാരി ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന ആദരവ് കെ എസ് എസ് പി എ പ്രസിഡന്റ് ഇ കെ രവി ഉത്‌ഘാടനം ചെയ്‌തു. ഉന്നത വിജയം നേടിയ കെ എസ് എസ് പി എ അംഗങ്ങളുടെ മക്കളും കൊച്ചുമക്കളും ഉൾപ്പെടെ 11 വിദ്യാർത്ഥികളെയാണ് ആദരിച്ചത്.

സർവീസിൽ നിന്നും വിരമിച്ചവരുടെ സംഘടനായ കെ എസ് എസ് പി എയിലേക്ക് പുതുതായി എത്തിയ അംഗങ്ങൾക്കുള്ള മെമ്പർ ഷിപ്പ് വിതരണവും നടന്നു
യുണിറ്റ് സെക്രട്ടറി കിങ്ങിണി രാജേന്ദ്രൻ,ജില്ലാ ജോയിൻ സെക്രട്ടറി പി എൻ ദേവസ്യാ,ജില്ലാ കമ്മറ്റി അംഗം പി ജി വർഗ്ഗിസ്,യുണിറ്റ് വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് ,പൗലോസ് ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യമാണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.* 👇👇👇
https://chat.whatsapp.com/BuMdW3w0nX8L1IQApQG2FH