ഇടുക്കി ചെമ്മണ്ണാറിന് സമീപം വീടിന് മുകളിലേക്ക് കവുങ്ങ് വീണു; 3 വയസുകാരന് പരിക്ക്.

ഇടുക്കി: ശക്തമായ മഴയിലും കാറ്റിലും കവുങ്ങ് വീടിന് മുകളിലേക്ക് പതിച്ച് മൂന്നു വയസ്സുകാരന് പരുക്കേറ്റു. ചെമ്മണ്ണാർ ആറ്റിങ്കൽപ്ലാക്കൽ സനീഷിന്റെ മകൻ ക്രിസ്റ്റിക്കാണ് (3 വയസ്) പരുക്കേറ്റത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ക്രിസ്റ്റിയെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ അഞ്ചുമണിയോടുകൂടിയാണ് സംഭവം. കിടപ്പുമുറിക്ക് മുകളിലേക്ക് കവുങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. ആസ്ബറ്റോസ് ഷീറ്റിന്റെ പാളി പതിച്ചാണ് ക്രിസ്റ്റിക്ക് പരുക്കേറ്റത്. അപകടസമയത്ത് സനീഷും ഭാര്യയും മകനുമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇