ശ്വാശത പരിഹാരം : അടിമാലി ബസ്റ്റാൻഡിലെ ശോചനീയാവസ്ഥയ്ക്കും നിയമലംഘനത്തിനും എതിരെ ശബ്ദമുയർത്തിയ സിബി വെള്ളത്തൂവലിനും അഖിൽ CR നും അഭിനന്തന പ്രവാഹം. | ഇടുക്കി ലൗഡ് ന്യൂസ് impact

Idukki Loud New impact
അടിമാലി: കേരള യൂത്ത് ഫ്രണ്ട് (ബി)സിബി വെള്ളത്തൂലിന്റെയും CITU തൊഴിലാളി അടിമാലി മേഖലാ പ്രസിഡന്റ് അഖിൽ സി.ആറിന്റെയും പ്രതിഷേധ വിളംബരത്തിന് ശാശ്വത പരിഹാരം കണ്ടു.
ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന അടിമാലി ബസ്റ്റാൻഡിലെ വലിയ ഗർത്തങ്ങളിൽ മണ്ണും മക്കും നിറച്ച് പഞ്ചായത്ത് ഇടക്കാല ആശ്വാസം കണ്ടു.. അടിമാലി ബസ് സ്റ്റാൻഡിലെ ദൈനംദിനം വളർന്നുകൊണ്ടിരിക്കുന്ന ഗർത്തങ്ങൾ ജനജീവിതത്തിന് വളരെയധികം ബുദ്ധിമുട്ടായിരുന്നു. ഈ പ്രശ്നങ്ങളെ കുറിച്ച് ഇടുക്കി ലൗഡ് ന്യൂസ് നേരത്തെ വാർത്ത നൽകിയിരുന്നു.
ഗതാഗതക്കുരുക്ക് ശാപമായ ബസ് സ്റ്റാൻഡിലെ അനധികൃത പാർക്കിങ്ങിനെതിരെ നിയമപാലകരുടെ ശിക്ഷാനടപടികൾ ചെയ്തതിനെ തുടർന്ന് ഇതിലും ഒരു ശാശ്വത പരിഹാരം കണ്ടെത്തുവാൻ സാധിച്ചു. ശാശ്വത പരിഹാരം കാണുന്നതിനുവേണ്ടി അഖിലിന്റെയും സിബിയുടെയും നേതൃത്വത്തിൽ കഴിഞ്ഞദിവസം പ്രതിഷേധ വിളംബരം നടത്തുകയുണ്ടായി.
ഈ പ്രതിഷേധത്തിന്റെ ഗൗരവം മനസ്സിലാക്കിയ പഞ്ചായത്ത് അധികാരികൾ നാട്ടുകാർക്ക് ഉപകാരപ്രദം എന്ന രീതിയിൽ പരിഹാരം കണ്ടെത്തുകയായിരുന്നു.. കടുത്ത മഴയുടെ സാന്നിധ്യത്തിന് ശേഷം നല്ല രീതിയിൽ അടിമാലി ബസ്റ്റാൻഡിന്റെ മുഖച്ഛായ മാറ്റുമെന്ന് പഞ്ചായത്ത് അറിയിച്ചു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇