നേരത്തെ വോട്ടുചെയ്ത് മടങ്ങി സ്ഥാനാര്‍ഥികള്‍; നിലമ്പൂരിൽ പോളിങ് 13% പിന്നിട്ടു.

നിലമ്പൂർ : നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് രണ്ട് മണിക്കൂർ പിന്നിടുമ്ബോള്‍ 13.15 ശതമാനമാനം രേഖപ്പെടുത്തി.
നേരിയ മഴയുണ്ടെങ്കിലും പോളിങ് ബൂത്തുകളില്‍ വോട്ടർമാരുടെ നീണ്ട നിരയാണ്.
എല്‍ഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി.
പത്തുപേരാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ) ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) എം. സ്വരാജ് (എല്‍ഡിഎഫ്) അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ) പി.വി. അൻവർ (സ്വതന്ത്രൻ) എൻ. ജയരാജൻ (സ്വത.) പി. രാധാകൃഷ്ണൻ നമ്ബൂതിരിപ്പാട് (സ്വത.) വിജയൻ (സ്വത.) സതീഷ് കുമാർ ജി. (സ്വത.)ഹരിനാരായണൻ (സ്വത.).
