അടിമാലി ടൗണിൽ തെരുവ് നായ ശല്യം വർധിക്കുന്നു. നടപെടിയെടുക്കാതെ അധികൃതർ.

അടിമാലി : അടിമാലി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ ശല്യം വർധിക്കുകയാണ്. രാത്രികാലത്താണ് നായ ശല്യം രൂക്ഷമായിട്ടുള്ളത്. രാത്രികാലത്ത് ടൗണിൽ ഏറ്റവും അധികം ആളുകൾ വന്ന് പോകുന്നത് സെന്റർ ജംഗ്ഷൻ ഭാഗത്താണ്. ദീർഘദൂര ബസ് കാത്ത് നിൽക്കുന്നവരും ഭക്ഷണം കഴിക്കാൻ എത്തുന്നവരും താലൂക്കാശുപത്രിയിലെ രോഗികൾക്ക് കൂട്ടിരിപ്പുകാരായി ഉള്ളവരുമൊക്കെയാണ് ഇവിടേക്ക് കൂടുതലായി എത്തുന്നത്. രാത്രികാലത്ത് സെൻ്റർ ജംഗ്ഷൻ ഭാഗത്ത് തമ്പടിക്കുന്ന തെരുവ് നായ്ക്കൾ ആളുകൾക്ക് ഭീഷണി ഉയർത്തുന്നു.

ടൗണിലെ തെരുവ് നായ ശല്യത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവരുടെ ഇടപെടൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്. ടൗണിൽ രാത്രികാലത്ത് കൂട്ടമായി നടക്കുന്ന തെരുവ് നായ്ക്കൾ വാഹനങ്ങൾക്ക് കുറുകെ ചാടുന്നതും കാൽനടയാത്രികർക്ക് നേരെ കുരച്ച് ചാടുന്നതുമൊക്കെ പതിവാകുകയാണ്. മാർക്കറ്റ് ജംഗ്ഷനിലും ബസ് സ്റ്റാൻഡ് പരിസരത്തുമെല്ലാം തെരുവ് നായ്ക്കൾ സ്വര്‌യവിഹാരം നടത്തുന്നുണ്ട്. കൂട്ടമായി നടക്കുന്ന നായ്ക്കളെ തുരത്തിയോടിക്കാൻ ശ്രമിച്ചാൽ അവ കൂടുതൽ അപകടകാരികളായി ആക്രമിക്കാൻ ശ്രമിക്കുന്ന പ്രവണത ഉണ്ടാകുന്നു. നായ്ക്കൾ പെറ്റ് പെരുകിയതോടെ രാത്രികാലത്തും പുലർച്ചെയും അടിമാലി ടൗണിലെത്തുന്നവർ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. എത്രയും വേഗം അധികാരികൾ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.👇👇👇
https://chat.whatsapp.com/BuMdW3w0nX8L1IQApQG2FH