അടിമാലി പഞ്ചായത്തിലേക്ക് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഉപരോധസമരം സംഘടിപ്പിച്ചു.

അടിമാലി : അടിമാലി പഞ്ചായത്തിലെ സാമ്പത്തിക ഭദ്രതയെ വരെ ബാധിക്കുന്ന പഞ്ചായത്തിന്റെ വികസനം അട്ടിമറിക്കുന്ന നെറികെട്ട യുഡിഎഫ് പഞ്ചായത്ത് ഭരണത്തിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഉപരോധിച്ചു.

ഉപരോധ സമരം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സഖാവ് ടി.കെ ഷാജി ഉദ്ഘാടനം ചെയ്തു… ഉപരോധസമരത്തിനുശേഷം ആയിരക്കണക്കിന് ജനങ്ങളും വിദ്യാർത്ഥി സമൂഹവും ആശ്രയിക്കുന്ന ഹൈറേഞ്ച് പട്ടണമായ അടിമാലി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ സിഐടിയു ബസ് തൊഴിലാളി യൂണിയൻ അടിമാലി മേഖല പ്രസിഡണ്ട് അഖിൽ സി. ആറിന്റെ നേതൃത്വത്തിൽ ഉപരോധ സമരം നടത്തി, യൂണിയൻ കമ്മിറ്റി അംഗങ്ങളായ ബേസിൽ ബേബി അറക്കക്കുടി, സിബിൻ സണ്ണി, ജിഷ്ണു കല്ലാർകുട്ടി, അഭിനവ് കല്ലാർകുട്ടി തുടങ്ങി നിരവധി ജീവനക്കാർ ഉപരോധ സമരത്തിൽ പങ്കെടുത്തു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.👇👇👇
https://chat.whatsapp.com/BuMdW3w0nX8L1IQApQG2FH