ആലുവ -കുമളി ദേശീയപാതയിൽ അപകടകെണി പതുങ്ങിയിരിക്കുന്നു.

വെള്ളത്തൂവൽ : ആലുവ കുമളി ദേശീയപാതയിൽ അടിമാലി- കല്ലാർകുട്ടി- വെള്ളത്തൂവൽ റോഡ് പാതയോരത്ത് അപകട കെണി പതുങ്ങിയിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന കാടുകൾ, പ്രകൃതിക്ഷോഭത്താൽ റോഡിലേക്ക് ഇറങ്ങിവന്നിരിക്കുന്ന മൺ കൂനകൾ ഇരുചക്രവാഹനക്കാരടക്കം വാഹനക്കാർക്ക് ദുരിതം അനുഭവിക്കുന്നു. ഇതുമൂലം എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ വാഹനം ഓടിക്കുന്നവർക്ക് കാണുവാൻ പറ്റാത്ത രീതിയിൽ ആയതിനാൽ ദൈനംദിനം അപകടങ്ങൾ വർധിച്ചുവരുന്നു.

ആയിരമേക്കറിയിൽ നിന്നും കത്തിപ്പാറയ്ക്ക് വരുന്ന കൊടും വളവോടുകൂടിയ പ്രദേശത്ത് പ്രകൃതി ക്ഷോഭത്തിന് ശേഷം മൺകുന റോഡിലേക്ക് ഇടിച്ചുനിൽക്കുന്നതും, കത്തിപ്പാറക്ക്‌ സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്നും മരം മുറിച്ചതിനുശേഷം അപകടകരമാംവിധം 500 അടിയിൽ മുകളിൽ കൊക്ക ദൃശ്യമാവുകയും. ഈ പ്രദേശത്ത് ബാരിക്കേടുകൾ ഇല്ലാത്തതിന്റെ കാരണത്താൽ വാഹനം ഓടിക്കുന്നവർക്കും യാത്രക്കാർക്കും ഭീതി ജനിപ്പിക്കുകയും. നിയന്ത്രണം നഷ്ടമായി ഈ കൊക്കയിലേക്ക് വാഹനം പതിക്കുവാൻ ഉള്ള സാധ്യതയുണ്ട്.. കഴിഞ്ഞദിവസം മഞ്ഞുമൂടിയ കാരണത്താൽ പാത ദൃശ്യങ്ങൾക്ക് മറവ് സംഭവിച്ചതിനാൽ ഒരു മാരുതി കാർ കോക്കയിലേക്ക് പോവുകയും ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.. മൂന്നാർ ഇടുക്കി പോലുള്ള ടൂറിസ്റ്റ് മേഖലകളിലേക്ക് എത്തിച്ചേരുന്ന വിനോദസഞ്ചാരികൾ അടക്കം എത്തിച്ചേരുന്ന കല്ലാറുകൂട്ടി ടൗണിൽ സ്ഥാപിച്ചിരുന്ന സേഫ്റ്റി മിറർ നിയന്ത്രണം നഷ്ടമായ ലോറിയിടിച്ച് നശിച്ചിട്ട് കാലങ്ങൾ അധികമായി.ഈ സേഫ്റ്റി സ്ഥാപിച്ചതിനെ തുടർന്ന്  മൂന്നും കൂടിയ കവലയായ ടൗണിലെ ഗതാഗതക്കുരുക്കിന്  ശാശ്വത പരിഹാരം ആയിരുന്നു  മനുഷ്യജീവന് പുല്ലുവില കൽപ്പിക്കുന്ന പൊതുമരാമത്ത് വകുപ്പും, പഞ്ചായത്തും ഇതിനെതിരെ അടിയാന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കേരള യൂത്ത് ഫ്രണ്ട് ബി ഇടുക്കി ജില്ലാ പ്രസിഡന്റ് സിബി വെള്ളത്തൂവൽ അറിയിച്ചു


Sponsored ads

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!