ആഭ്യന്തര സേനയുടെ കീഴിൽ ദുരന്തനിവാരണസേന ഉടൻ രൂപീകരിക്കണം- ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.

തൊടുപുഴ : സംസ്ഥാന ദുരന്തനിവാരണസേന (എസ്.ഡി.ആർ.എഫ്) ഉടൻ രൂപീകരിക്കണമമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.ആഭ്യന്തര വകുപ്പില്‍ പോലീസ് സേനയുടെ കീഴീല്‍ ദുരന്തനിവാരണ സേനക്കായി 100 തസ്തികകള്‍ സർക്കാർ സൃഷ്ടിച്ചിട്ടുണ്ടങ്കിലും ഈ സംവിധാനം ഇതുവരെ പ്രവർത്തന സജ്ജമായിട്ടില്ല.ഉദ്യോഗസ്ഥരുടെ പരിശീലനം ഉള്‍പ്പെടെ യാതൊരു പ്രവർത്തനങ്ങളും നടന്നിട്ടില്ല.

പ്രകൃതിദുരന്തങ്ങളും മറ്റ് അപകടങ്ങളും കൂടുകയും, ജനസംഖ്യാനുപാതികമായി ഫയർ ആൻറ് റെസ്ക്യൂ സ്റ്റേഷനുകളുടെ എണ്ണം കുറവായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എസ്.ഡി.ആർ.എഫ് പ്രവർത്തനസജ്ജമാകേണ്ടത് അനിവാര്യമാണെന്ന് എം.പി ചൂണ്ടിക്കാട്ടി.
മിക്ക സംസ്ഥാനങ്ങളിലും ഇതിനോടകം എസ്.ഡി.ആർ.എഫ് പ്രവർതത്തനം ആരംഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലക്ക് ഏറ്റവും ഗുണപ്രദമായ ഈ കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചതായും എം.പി അറിയിച്ചു.