ജില്ലാ സബ്ബ് ജൂനിയർ ,ജൂനിയർനീന്തല്‍ ചാമ്ബ്യൻഷിപ്പ് 28 ന്

തൊടുപുഴ : 24 മത് ജില്ലാ സബ്ബ് ജൂനിയർ ,ജൂനിയർ നീന്തല്‍ ചാമ്ബ്യൻഷിപ്പ് 28 ന് രാവിലെ 9 മുതല്‍ വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍ നടക്കും.മൂന്നു ഗ്രൂപ്പുകളിലായിട്ടായിരിക്കും മത്സരങ്ങള്‍ നടത്തുക.2008, 2009, 2010 വർഷങ്ങളില്‍ ജനിച്ച കുട്ടികള്‍ ഗ്രൂപ്പ് 1 ലും 2011, 2012 വർഷങ്ങളില്‍ ജനിച്ച കുട്ടികള്‍ ഗ്രൂപ്പ് 2 ലും, 2013, 2014 വർഷങ്ങളില്‍ ജനിച്ചിട്ടുള്ള കുട്ടികള്‍ ഗ്രൂപ്പ് 3 ലും ആയിരിക്കും മത്സരിക്കുക.താല്പര്യമുള്ള കുട്ടികള്‍ 27ന് വൈകുന്നേരം 5 മണിക്കകം സെക്രട്ടറി ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷൻ, വണ്ടമറ്റം പി.ഒ.എന്ന മേല്‍വിലാസത്തില്‍ പേര് രജിസ്റ്റർ ചെയ്യേണ്ടതും 28 ന് രാവിലെ 9 ന് മുൻപായി മത്സരത്തില്‍ പങ്കെടുക്കുന്നതിന് യി ജനന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം വണ്ടമറ്റം അക്വാറ്റിക് സെന്ററില്‍എത്തിച്ചേരണം.കൂടുതല്‍ വിവരങ്ങള്‍ക്ക് 85474 24141. 9447223674 എന്ന നമ്ബരില്‍ ബന്ധപ്പെടുക.


Sponsored ads

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!