പട്ടിമറ്റത്ത് സ്പെയര്‍ പാര്‍ട്ട്സ് കട നടത്തുന്ന യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവം; അക്രമണത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് പോലീസ്

എറണാകുളം : പട്ടിമറ്റത്ത് യുവതിയെ കടയില്‍ നിന്ന് വിളിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തിന് പിന്നില്‍ സാമ്ബത്തിക തർക്കമെന്ന് പോലീസ്.സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി അടിമാലി പതിനാലാം മൈല്‍ സ്വദേശി പ്രജി എന്നയാളെ പോലീസ് പിടികൂടിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തും.

ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. കോലഞ്ചേരി തമ്മാനിമറ്റം സ്വദേശിയായ ജെയ്സി ജോയിക്കാണ് (33) വെട്ടേറ്റത്. യുവതിയെ ആക്രമിക്കുന്നത് കണ്ട് തടയാനായെത്തിയ പിതാവിനും പരുക്കേറ്റു. ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ നാളുകളായി പട്ടിമറ്റത്ത് സ്പെയർ പാർട്ട്സ് കട നടത്തുകയാണ് ജെയ്സി. യുവതിയുടെ കായ്ക്കാൻ വെട്ടേറ്റിട്ടുള്ളത്. ഇവർ ചികിത്സയില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.