കാട്ടാനകളെ തുരത്തുന്നതിനിടെ പടക്കംപാെട്ടി ഗൃഹനാഥന് പരുക്ക്

ചിന്നക്കനാൽ 301 കോളനിയിൽ വീടിനു മുന്നിലെത്തിയ കാട്ടാനകളെ തുരത്തുന്നതിനിടെ ഗൃഹനാഥന്റെ കയ്യിലിരുന്ന് പടക്കംപാെട്ടി ഗുരുതര പരുക്ക്. മറയൂർകുടി സ്വദേശി ആരോഗ്യരാജി(51)ന്റെ വലതു കൈയ്ക്കാണു പരുക്കേറ്റത്. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ഏതാനും ദിവസങ്ങളായി മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിരുന്നു.
കാട്ടാനകൾ വീട്ടുമുറ്റത്ത് എത്തിയപ്പോൾ ആരോഗ്യരാജ് പടക്കവും മണ്ണെണ്ണ വിളക്കുമെടുത്ത് പുറത്തിറങ്ങി. വീടിന്റെ തിണ്ണയിൽനിന്നു കാെണ്ട് പടക്കം കത്തിച്ച് എറിയാൻ ശ്രമിക്കുമ്പോൾ വലതുകയ്യിലിരുന്ന് പാെട്ടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കാെണ്ടുപോയി.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇