‘ഇന്ത്യയിലെ പേരുകള്‍ ദൈവങ്ങളോട് ചേര്‍ന്നതാവും, എല്ലാ മതങ്ങളിലും അത് ഉണ്ട്; ജാനകി എന്ന പേരിന് എന്താണ് കുഴപ്പം’; സെൻസര്‍ ബോര്‍ഡിനോട് ഹൈക്കോടതി

കൊച്ചി : സുരേഷ് ഗോപി ചിത്രം ജെഎസ്കെ അഥവാ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.സിനിമയിലെ നായിക അതിജീവിതയാണ് നീതിക്ക് വേണ്ടി പോരാടുന്ന സ്ത്രീ അവർക്ക് ജാനകി എന്ന പേര് നല്‍കുന്നതില്‍ എന്ത് പ്രശ്നം എന്ന് സെൻസർ ബോർഡിനോട് ഹൈക്കോടതി.
ജാനകി എന്ന പേരിന് എന്താണ് കുഴപ്പം എന്ന് കോടതി ചോദിച്ചു. പേര് തീരുമാനിക്കുള്ള സ്വാതന്ത്ര്യം കലാകാരന് ഉണ്ട്. നിലവില്‍ നല്‍കിയ കാരണങ്ങള്‍ക്ക് അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് അറിയിക്കണം.
കോടതിയോട് സിനിമ കാണാൻ ആവശ്യപ്പെട്ട് നിർമാതാകള്‍ രംഗത്തെത്തി. എന്നാല്‍ സിനിമ കാണേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നും കോടതി പറഞ്ഞു. ജാനകി എന്ന പേര് എങ്ങനെയാണ് പ്രോകോപിതമാകുന്നത്.
എന്തിന് പേര് മാറ്റണം എന്ന് കോടതി വീണ്ടും ചോദിച്ചു. സെൻസർ ബോർഡ് പറയുന്ന കാരണം പ്രാഥമിക ദൃഷ്ടിയല്‍ നില്കുന്നതായി തോന്നുന്നില്ല. ഇന്ത്യലെ പേരുകള്‍ പലതും ഏതെങ്കിലും ദൈവങ്ങളോട് ചേർന്നതാവും. എല്ലാ മതങ്ങളിലും അത് ഉണ്ടെന്നും കോടതി വ്യക്തമാക്കി. ജാനകി എന്ന പേര് ഉപയോഗിക്കാൻ എന്ത് കൊണ്ട് ആവില്ല എന്ന് കൃത്യമായ വിശദീകരണം നല്‍കാൻ കോടതി ആവശ്യപ്പെട്ടു.

ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.👇👇👇
https://chat.whatsapp.com/BuMdW3w0nX8L1IQApQG2FH