സെഞ്ചുറിയുമായി മുന്നില്‍നിന്നു നയിച്ച് ആര്യന്‍; യുപിയുടെ 22-കാരന്‍ ക്യാപ്റ്റന്‍

ആലപ്പുഴ: 22-കാരന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉത്തരവാദിത്വമുള്ള ബാറ്റിങ് എന്നുതന്നെ ആര്യന്‍ ജുയാലിന്റെ കളിയെ വിശേഷിപ്പിക്കണം. അച്ചടക്കത്തോടെ ആര്യന്‍ ബാറ്റ് വീശിയപ്പോള്‍ ഉത്തര്‍പ്രദേശിന് സ്വന്തമായത് മികച്ച രണ്ടാം ഇന്നിങ്‌സ് സ്‌കോറായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. 1
95 പന്തുകള്‍ നേരിട്ട ആര്യന്‍ നാല് സിക്‌സും ഏഴ് ഫോറുമടക്കം 115 റണ്‍സെടുത്തു. രഞ്ജിട്രോഫി തുടങ്ങുന്നതിനുമുന്‍പ് പുതിയ യു.പി. ക്യാപ്റ്റന്‍ ആര് എന്നുചോദിച്ചവര്‍ക്കുള്ള ഉത്തരംകൂടിയായിരുന്നു ഞായറാഴ്ചത്തെ അത്യുഗ്രന്‍ സെഞ്ചുറി. ഓപ്പണറായിറങ്ങിയ ആര്യന്‍ തുടക്കം മുതലേ സിംഗിളുകള്‍നേടി ശ്രദ്ധയോടെയാണ് ബാറ്റുവീശിയത്. പിന്നീട് പതിയെ സ്‌കോറിങ്ങിനു വേഗംകൂട്ടി.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജനിച്ചുവളര്‍ന്ന ആര്യന്‍ ആഞ്ഞടിച്ചത് കേരളത്തിലെ ബൗളര്‍മാര്‍ക്കെതിരേ മാത്രമല്ല, ഇവിടത്തെ ചൂടിനോടുംകൂടിയാണ്. പരിശീലനത്തിനിറങ്ങിയപ്പോള്‍ മുതല്‍ കേരളത്തിലെ ചൂട് ദെഹ്‌റാദൂണില്‍ വളര്‍ന്ന ആര്യനെ അലട്ടിയിരുന്നു. 2011 -ലാണ് ആര്യന്‍ ഉത്തര്‍പ്രദേശിലേക്കെത്തുന്നത്.
യു.പി. മൊറാദാബാദ് സ്വദേശിയാണ് അമ്മ. 2017-18 ലെ വിജയ് ഹസാരെ ട്രോഫിയിലാണ് യു.പി.ക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇന്ത്യന്‍താരങ്ങളുള്‍പ്പെടെ താരനിബിഡമായ യു.പി. ടീമിനെ ഒട്ടും പരിഭ്രമമില്ലാതെയാണ് ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നയിക്കുന്നത്. 2018-ല്‍ അണ്ടര്‍ -19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആയിരുന്നു ആര്യന്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം നടത്തുന്നത്. കഴിഞ്ഞ രഞ്ജി സീസണിലും യു.പി.ക്കുവേണ്ടി കളിച്ചിരുന്നു.
കുല്‍ദീപ് യാദവ്, റിങ്കുസിങ് തുടങ്ങി ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെ വലിയ താരനിരയുള്ള ടീമിനെ നയിക്കാന്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുത്തത് ഈ 22-കാരനെയായിരുന്നു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക