KSRTC: പത്താം തീയതിയ്ക്കകം ശമ്പളം നല്‍കണമെന്ന ഉത്തരവിന് സ്റ്റേ, ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാം

കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ എല്ലാമാസവും പത്താം തീയതിക്കകം ശമ്പളം നല്‍കണമെന്ന ഹൈകോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. രണ്ടുഗഡുക്കളായി ശമ്പളം കൊടുക്കാമെന്ന് പറഞ്ഞ ഹൈകോടതി, ആദ്യഗഡു പത്താംതീയതിയ്ക്ക് മുമ്പും രണ്ടാംഗഡു 20-ാം തീയതിയ്ക്കുമുമ്പും നല്‍കണമെന്ന് നിര്‍ദേശിച്ചു.
കെ.എസ്.ആര്‍.ടി.സിയുടെ മോശം സാമ്പത്തികസ്ഥിതി പരിഗണിച്ചാണ് ഇടക്കാല ഉത്തരവ് ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കൊണ്ടുകൂടിയാണ് കെ.എസ്.ആര്‍.ടി.സി ശമ്പളം നല്‍കുന്നതും പിടിച്ചുനില്‍ക്കുന്നതുമെന്നാണ് മാനേജ്‌മെന്‌റ് കോടതിയെ അറിയിച്ചത്.
സര്‍ക്കാരിന്റെ സഹായം 15ാം തീയതിയോ അതിനുശേഷമോ ലഭിക്കുകയുള്ളു. അതിനാല്‍ ഒറ്റഗഡുവായി ശമ്പളം നല്‍കുന്നത് പ്രായോഗികമല്ലെന്നും രണ്ടുഗഡുവായി നല്‍കാന്‍ അനുവദിക്കണമെന്നുമായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ ആവശ്യം.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക