ഇടുക്കിയിലും കനത്ത ചൂട്, ജലലഭ്യത കുറഞ്ഞു; ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍

[capslock][/capslock]ടുക്കി: മുൻവർഷങ്ങളെ അപേക്ഷിച്ച് ഇടുക്കിയിലും ഇത്തവണ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 30 ഡിഗ്രിക്ക് മുകളിലാണ് നെടുങ്കണ്ടം ഉടുമ്പൻചോല അടക്കമുള്ള പ്രദേശങ്ങളിലെ ചൂട്. വേനൽ ആരംഭത്തിൽ തന്നെ ചൂ​ട്​ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ ജില്ലയിലെ പ​ല​ഭാ​ഗ​ത്തും ജലലഭ്യതയും ഗണ്യമായി കുറഞ്ഞു.

ചൂടിന്റെ കാഠിന്യമേറിയതോടെ കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കർഷകർ. ഇത് ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത് ഏലം മേഖലക്കാണ്. 35 ശതമാനത്തിൽ അധികം തണലും തണുപ്പും ആവശ്യമാണ് ഏലത്തിന്.

ജലലഭ്യത കുറഞ്ഞതൊടെ ഏലത്തിന് നനവെത്തിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഏലച്ചെടികൾ സംരക്ഷിക്കുവാൻ പച്ച നെറ്റുകൾ വലിച്ചുകിട്ടി തണൽ തീർക്കുകയാണ് കർഷകർ. വരും വർഷത്തെ ഏലം ഉത്പാദനത്തെ ഇത് സാരമായി ബാധിച്ചേക്കും എന്നാണ് കൃഷി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കൃത്യസമയത്ത് വളപ്രയോഗവും കീടനാശിനി പ്രയോഗവും നടത്തുവാൻ കഴിയാത്തതിനാൽ ഏല ചെടികൾക്ക് വിവിധങ്ങളായ രോഗ കീടബാധയും രൂക്ഷമായി മാറിയിട്ടുണ്ട്.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Sponsored ads

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!