അടിമാലിയിൽ ശക്തമായ മിന്നലിൽ വയോധികയുടെ വീട് തകർന്നു

അടിമാലി: ശക്തമായ മിന്നലിൽ വയോധികയുടെ വീട് തകർന്നു. കൂമ്പൻപാറ ഓടക്കാസിറ്റി നെല്ലി മറ്റത്തിൽ ശോശാമ്മയുടെ (69) വീടാണ് തകർന്നത്.
ശനിയാഴ്ച രാത്രി 11ന് ആണ് മിന്നലുണ്ടായത്. ഈ സമയം ശോശാമ്മയുടെ സഹോദരി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
വീട് പൂർണമായി തകർന്നു. വീട്ടുപകരണങ്ങൾക്കും നാശനഷ്ടമുണ്ടായി. പഞ്ചായത്തുമായി ആലോചിച്ച് അനന്തര നടപടികൾ സ്വീകരിക്കുമെന്ന് വെള്ളത്തൂവൽ പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ എബിൻ കൂറ്റപ്പാല പറഞ്ഞു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക