കല്ലാർകുട്ടിയിൽ കെട്ടിടം ഇടിഞ്ഞ് വീണ് വയോധികന് ദാരുണാന്ത്യം

കല്ലാർകുട്ടി▪️കല്ലാർകുട്ടിയിൽ കെട്ടിടം ഇടിഞ്ഞ് വീണ് വയോധികൻ മരണപ്പെട്ടു . കല്ലാർകുട്ടി സ്വദേശി തുരുത്തേൽ കുട്ടപ്പൻ (80) ആണ് മരണപ്പെട്ടത്. മൂന്ന് ദിവസത്തോളമായി കുട്ടപ്പനെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും അന്വേഷണത്തിലായിരുന്നു.
തുടർന്ന് ഇന്ന് രാവിലെയാണ് ടൗണിൽ കഴിഞ്ഞ ദിവസം തകർന്ന് വീണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുക്കി കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടിമാലിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക