പട്ടിയെ ഓടിച്ച് കുഴിയിൽ ചാടി കടുവ. മൈലാടുംപാറക്ക് സമീപം കുഴിയിൽ വീണ് കടുവ.

കട്ടപ്പന: ഇടുക്കി മൈലാടുംപാറയ്ക്ക് സമീപം കടുവ കുഴിയിൽ വീണു. കേരള തമിഴ്‌നാട് അതിർത്തിയിൽ സ്വകാര്യ വ്യതക്തിയുടെ ഏലത്തോട്ടത്തിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. കടുവയെ പിടികൂടുന്നതിനുള്ള ശ്രമം പുരോ ഗമിക്കുകയാണ്.
ഇന്ന് പുലർച്ചെയാണ് കടുവ കുഴിയിൽ വീണത്. നായയെ വേട്ടയാടുന്നതിനിടെയിൽ കുഴിയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. മയക്കുവെടി വയ്ക്കുന്നതിന് മുമ്പ് കൂട് വച്ച് കടുവയെ പിടികൂടാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക