ഇടുക്കി അടിമാലി വിശ്വദീപ്തി സ്കൂൾ പടിക്ക് സമീപം കെ എസ് ആർ ടി സി ബസും, കാറും തമ്മിൽ കൂട്ടിയിടിച്ചു.

അടിമാലി: കൊച്ചി~. ധനുഷ്കോടി ദേശീയ പാതയിൽ കെ എസ് ആർ ടി സി ബസും, കാറും തമ്മിൽ കൂട്ടിയിടിച്ചപകടം. ഇന്നലെ രാവിലെ അടിമാലി വിശ്വദീപ്തി സ്കൂൾ പടിക്ക് സമീപമാണ് അപകടം ഉണ്ടായത്
മൂന്നാർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറും അടിമാലി ഭാഗത്ത് നിന്നും ചേർത്തലയിലേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസും തമ്മിൽ കൂട്ടി ഇരിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ കോട്ടയം സ്വദേശിയായ കാർ ഡ്രൈവർ. റഷികേശിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
5 പേരാണ് കാറിൽ ഉണ്ടായിരുന്നത്.. അപകടത്തിൽ കാറിന്റെയും, ബസിന്റെയും മുൻവശം തകർന്നു. വിവരമറിഞ്ഞു അടിമാലി ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക