അടിമാലി ബസ്റ്റാന്റുമായി ബന്ധപ്പെട്ട നിയമലംഘനത്തിനും ശോചനീയാസ്ഥയ്ക്കും എതിരെ “അടിമാലി തൊഴിലാളി കൂട്ടം” രംഗത്തിറങ്ങി.

അടിമാലി: കാൽനട , വിനോദസഞ്ചാരികൾ അടക്കം ആയിരക്കണക്കിന് ആളുകളാണ് ഒരു ദിവസം അടിമാലിയിലൂടെ കാന്ന് പോകുന്നത്. ആളുകളുടെ സ്വയര വിഹാരത്തെ വ്രണപ്പെടുത്തി കൊണ്ടാണ്ട് നിയമലംഘനങ്ങളും അനാസ്ഥതയും അടിമാലി ബസ്റ്റാന്റിലും അടിമാലി ടൗണിലും അരങ്ങേറുന്നത്.ബസ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നിടത്ത് അനധികൃത പാർക്കിംഗ് മൂലം ഉണ്ടായ വാഹനാപകടത്തിൽ അടിമാലി ബസ്റ്റാൻഡിലെ തൊഴിലാളിയായ അഭിലാഷ് വെള്ളത്തൂവലിനെ ഒരു വാഹനം ഇടിച്ചിടുകയും അദ്ദേഹം ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമാണ്.

ജീവന് പുല്ലുവില കൽപ്പിക്കുന്ന അധികാരി വർഗ്ഗത്തിന്റെ കണ്ണുതുറപ്പിക്കുവാൻ വേണ്ടിയാണ് ഇത്തരം പ്രക്ഷോഭ പരിപാടികൾ അടിമാലി ബസ് തൊഴിലാളിക്കൂട്ടം വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്നത്.
ഇത്തരം ശോചനീയമായ അവസ്ഥയ്ക്കും നിയമ ലംഘനത്തിനും എതിരെ അധികാരികൾ കണ്ണുതുറന്നില്ലെങ്കിൽ സമര പ്രതിഷേധ പരിപാടികളുമായിട്ട് മുന്നോട്ടുപോകുമെന്ന് അടിമാലി ബസ് തൊഴിലാളിക്കൂട്ടം പ്രവർത്തകരായ
സിബി വെള്ളത്തുവലും അഖിൽ സിആറും പറഞ്ഞു.

ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക