ബൈസൺവാലി പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ ഒറ്റമരത്ത് ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം വിലസുന്നു.

കുഞ്ചിത്തണ്ണി: ബൈസൺവാലി പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ ഒറ്റമരത്ത് ജനവാസമേഖലയിൽ കാട്ടാനക്കൂട്ടം വിലസുന്നു. കഴിഞ്ഞ ഒരാഴ്ചയായി ആറ് കാട്ടാനകളാണ് ഈ ഭാഗത്ത് തമ്പടിച്ചിരിക്കുന്നത്.
വീടുകളും റിസോർട്ടുകളും നിറഞ്ഞ ഭാഗമാണിത്. വീടുകളുടെ മുറ്റത്തും റിസോർട്ടുകളുടെ വശങ്ങളിലും ആനകൾ എത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ ഒരാഴ്ചകൊണ്ട് രണ്ട് ഏക്കറോളം ഭാഗത്തെ ഏലച്ചെടിയും പൂർണമായി നശിപ്പിച്ചു. ആർആർടി സംഘം സ്ഥലത്ത് തമ്പടിക്കുന്നുണ്ടെങ്കിലും കാട്ടാനകൾ വരുത്തിവയ്ക്കുന്ന നാശനഷ്ടം ഏറുകയാണ്.
ഉപ്പള ഭാഗത്തുനിന്ന് മലയിറങ്ങിവന്ന കാട്ടാനക്കൂട്ടമാണ് ഒറ്റമരത്ത് നാശം വിതയ്ക്കുന്നത്. കാട്ടാനകളെ തിരികെ ഉപ്പള, ചൊക്രമുടി മലകളിലേക്ക് കയറ്റി വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.
ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക