‘അല്‍ നസറില്‍ തുടരും’; യുവേഫ നേഷന്‍സ് ലീഗ് കിരീട നേട്ടത്തിന് പിന്നാലെ നിര്‍ണായക പ്രഖ്യാപനവുമായി റൊണാള്‍ഡോ

യുവേഫ നേഷന്‍സ് ലീഗ് കിരീട നേട്ടത്തിന് പിന്നാലെ നിര്‍ണായക പ്രഖ്യാപനവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി ക്ലബ് അല്‍ നസറില്‍ തുടരുമെന്ന് പോര്‍ച്ചുഗീസ് നായകന്‍ അറിയിച്ചു.

രണ്ട് തവണ യുവേഫ നേഷന്‍സ് ലീഗ് കിരീടം നേടുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടത്തിലേക്കാണ് പോര്‍ച്ചുഗലിനെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിച്ചത്. സെമിയിലും ഫൈനലിലും ഗോളുമായി സിആര്‍ സെവന്‍ പറങ്കിപ്പടയുടെ വിജയനായകനായി. കിരീടനേട്ടത്തിന്റെ ആഘോഷങ്ങള്‍ക്കിടെ മറ്റൊരു നിര്‍ണായക പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ് റൊണാള്‍ഡോ. സൗദി ക്ലബ് അല്‍ നസറില്‍ തുടരും.

ഭാവി പദ്ധതികളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു റൊണാള്‍ഡോയുടെ മറുപടി. നിലവില്‍ ഒന്നും മാറിയിട്ടില്ലെന്നും അല്‍ നസറില്‍ തുടരുമെന്നുമായിരുന്നു പ്രഖ്യാപനം. ഈ മാസം 30ന് അല്‍ നസറുമായുള്ള കരാര്‍ അവസാനിക്കാനിരിക്കെ സൗദിയിലെ തന്നെ അല്‍ ഹിലാല്‍, ആദ്യ ക്ലബ് സ്‌പോര്‍ട്ടിങ് എന്നിവിടങ്ങളില്‍ നിന്നെല്ലാം റൊണാള്‍ഡോയ്ക്ക് ഓഫറുണ്ടായിരുന്നു. എന്നാല്‍ 2026ലെ ലോകകപ്പ് വരെ അല്‍ നസറില്‍ തന്നെ തുടരാനാണ് റൊണാള്‍ഡോയുടെ തീരുമാനം.

ഖത്തര്‍ ലോകകപ്പിന് പിന്നാലെയായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് റൊണാള്‍ഡോയുടെ സൗദി ലീഗിലെത്തിയത്. എന്നാല്‍ ഇതുവരെ ടീമിനൊപ്പം ട്രോഫികളൊന്നും നേടാനാവാത്തത് റൊണാള്‍ഡോയെ അസ്വസ്ഥാനാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Sponsored ads

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!