രാജക്കാട്ടിൽ ലഹരി വസ്തുക്കളുമായി യുവാക്കൾ പിടിയിൽ

രാജാക്കാട് :ലഹരി പദാര്‍ത്ഥവുമായി യുവാക്കള്‍ അറസ്റ്റിലായി. രാജകുമാരി നടുമറ്റം സ്വദേശികളായ ചെനയപ്പള്ളിയില്‍ ബിബിന്‍ ,കുരുമ്പുംതടത്തില്‍ അശ്വിന് എന്നിവരാണ് രാജാക്കാട് പോലീസിന്റെ പിടിയിലായത്.ഇവരുടെ പക്കല്‍ നിന്നും കഞ്ചാവില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ചരസ് എന്ന 90 ഗ്രാം ലഹരിവസ്തുവാണ് പിടികൂടിയത്…വിനോദ സഞ്ചരത്തിനു പോയി തിരികെ വരുന്ന ഇവരുടെ കൈവശം ചരസ് ഉണ്ടെന്ന രഹസ്യവിവരം പോലീസിന് ലഭിക്കുകയും മണാലിയിൽ നിന്നും ട്രെയിൻ മാർഗം എറണാകുളത്ത് എത്തിയ ശേഷം ബസിൽ രാജാക്കാട് എത്തി ഇറങ്ങിയാ ഇവരെ രാജാക്കാട് പോലീസ് പിടികൂടുകയായിരുന്നു.. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.

ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.* 👇👇👇
https://chat.whatsapp.com/BuMdW3w0nX8L1IQApQG2FH