അറിയിപ്പുകൾ: ഗ്യാപ് റോഡിൽ വീണ്ടും ഗതാഗത നിരോധനം; 17 വരെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും നിർദേശം

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42 കിലോമീറ്റർ ഭാഗത്തുൾപ്പെടുന്ന ദേവികുളം ഗ്യാപ് റോഡിൽ വീണ്ടും ഗതാഗത നിരോധനം ഏർപ്പെടുത്തിയതിൽ നാട്ടുകാർക്ക് ആശങ്ക. കോടികൾ മുടക്കി നിർമാണം പൂർത്തിയാക്കിയിട്ടും ചെറിയ മഴ പെയ്താൽ പോലും ഗ്യാപ് റോഡിൽ ഗതാഗതം നിരോധിക്കേണ്ട അവസ്ഥയാണിപ്പോൾ. ഇൗ വർഷം 2 തവണ മലയിടിച്ചിലുണ്ടായതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
മഴ കനക്കുന്ന സാഹചര്യത്തിൽ അടുത്ത 17 വരെയാണ് നിലവിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിട്ടുള്ളത്. റോഡിന്റെ മുകൾ ഭാഗത്തു നിന്നു പാറക്കഷണങ്ങൾ താഴേക്ക് പതിക്കാൻ സാധ്യതയുണ്ടെന്നതിനാൽ 17 വരെ ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും നിർദേശമുണ്ട്. മഴക്കാലത്ത് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് റവന്യു വിഭാഗം ജില്ലാ ഭരണകൂടത്തിനു റിപ്പോർട്ട് നൽകിയിരുന്നു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇