കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു.

പാലക്കാട്: കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂരില്‍ വ്യാഴാഴ്ച പുലർച്ചെ 3.30നുണ്ടായ സംഭവത്തില്‍ ഞാറക്കോട് സ്വദേശി കുമാരൻ(61) ആണ് കൊല്ലപ്പെട്ടത്.

വീടിന് സമീപത്ത് നിന്ന കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയില്‍ തുടരുകയാണ്. വനംവകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.