ജീവൻ തുടിക്കുന്ന ശില്പങ്ങളുടെ തോഴൻ,ബാബു പാർത്ഥൻ. മണ്മറഞ്ഞു പോയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശില്പം പൂർത്തീകരിച്ചു ബാബു.

ബൈസൺവാലി: ബൈസൺവാലിയിലെ ചുമട്ടു തൊഴിലാളിയായ ബാബു പാർത്ഥൻ തന്റെ മൂന്നാമത്തെ ശില്പവും പൂർത്തീകരിച്ചു.
7അടിയോളം ഉയരമുള്ള സ്റ്റീൽ ചട്ടക്കൂട്ടിൽ കോൺക്രീറ്റ് ചെയ്ത് 20 കിലോയിലധികം മാർബിൾ പൗഡർ ഉപയോഗിച്ചാണ് ബാബു ശില്പ നിർമാണം പൂർത്തീകരിച്ചത്.2വർഷത്തോളം അധ്വാനം വേണ്ടിവന്ന ശില്പ നിർമാണത്തത്തിന് ഏകദേശം രണ്ടര ലക്ഷം രൂപ മുതൽ മുടക്കു വന്നുവെന്നും ബാബു പറയുന്നു.
ശില്പകല പഠിച്ചിട്ടില്ലാത്ത ബാബു ആദ്യമായി നിർമ്മിച്ച രാഷ്ട്ര പിതാവിവിന്റ ശില്പം താനും മക്കളും പഠിച്ച ബൈസൺവാലി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സ്ഥാപിക്കുകയും ചെയ്‌തു. കൂടാതെ ഇവിടെ തന്നെയുള്ള മറ്റൊരു സ്കൂളിലേക്ക് പരശുരാമന്റെ ശില്പവും നിർമിച്ചു നൽകി.
മുൻ രാഷ്‌ട്രപതി Dr.A.P.J അബ്ദുൾ കലാം ന്റെ ശില്പം നിർമിച്ചു അടിമാലി ടൗണിലെവിടെയെങ്കിലും സ്ഥാപിക്കണം എന്നാണ് തന്റെ ആഗ്രഹം എന്ന് ബാബു പറയുന്നു.
ശില്പ നിർമ്മാണത്തിന് ഭാര്യ സതിയും മക്കളായ അക്ഷര, അക്ഷയ, അനശ്വര, ജഗൻ എന്നിവരും പൂർണ്ണ പിന്തുണയുമായി എപ്പോളും തന്നോടൊപ്പം ഉള്ളത് തന്നെ ഇനിയും തനിക്കു ശില്പ നിർമാണത്തിന് പ്രചോദനമാണെന്ന് ബാബു പറയുന്നു.
ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇