ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ജനുവരി 1 മുതല്‍   ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. രണ്ട് ബിഐഎസ് സര്‍ട്ടിഫൈഡ് ഹെല്‍മറ്റുകള്‍ നല്‍കുന്നതും നിര്‍ബന്ധമാക്കും. നിര്‍ദേശവുമായി കേന്ദ്രം

ഡല്‍ഹി : 2026 ജനുവരി 1 മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും എഞ്ചിന്‍ വലിപ്പം നോക്കാതെ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം.

റോഡ് അപകടങ്ങളും മരണവും കുറയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നത്.

ഇപ്പോള്‍ നിലവില്‍, 125 സിസി-യ്ക്ക് മുകളിലുള്ള ഇരു ചക്ര വാഹനങ്ങള്‍ക്ക് മാത്രമാണ് എബിഎസ് നിര്‍ബന്ധം. അതുകൊണ്ടു തന്നെ ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല.

ഡ്രൈവര്‍ അപ്രതീക്ഷിതമായി ശക്തമായി ബ്രേക്ക് അമര്‍ത്തുമ്ബോള്‍ ചക്രങ്ങള്‍ ലോക്ക് ആവുന്നത് തടയുകയും, വാഹനം നിയന്ത്രണം നഷ്ടപ്പെടാതെ ഡ്രൈവര്‍ക്ക് നിയന്ത്രണം നിലനിര്‍ത്താന്‍ സഹായിക്കുകയുമാണ് എബിസ് ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നത്.

ഇതിലൂടെ വാഹനം സ്‌കിഡ് ചെയ്യാനും അപകടം സംഭവിക്കാനുമുള്ള സാധ്യത കുറയുന്നു. എബിഎസ് ഉപയോഗിക്കുന്നത് അപകട സാധ്യത 35 മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ സഹായിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഇതോടൊപ്പം, എല്ലാ പുതിയ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുമ്ബോഴും രണ്ട് ബിഐഎസ് സര്‍ട്ടിഫൈഡ് ഹെല്‍മറ്റുകള്‍ നല്‍കുന്നത് നിര്‍ബന്ധമാക്കും.

നിലവില്‍ ഒരു ഹെല്‍മറ്റ് മാത്രം നല്‍കുകയാണ് നിയമം. ഈ പുതിയ തീരുമാനത്തിലൂടെ യാത്രക്കാരന്റെയും പിന്നിലിരിക്കുന്നവരുടെയും കൂടുതല്‍ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ഇന്ത്യയിലെ റോഡ് അപകടങ്ങളില്‍ 44 ശതമാനം വരെ ഇരു ചക്ര വാഹന യാത്രക്കാരാണ് ഇരകാളാകുന്നത്. അതില്‍ പല മരണങ്ങളും ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് തലയിലുണ്ടാകുന്ന പരിക്കുകള്‍ മൂലമാണ്. പുതിയ നിയമങ്ങള്‍ ഉടന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.👇👇👇
https://chat.whatsapp.com/BuMdW3w0nX8L1IQApQG2FH

Sponsored ads

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!