ഉദ്യോഗാർത്ഥികളുടെ ശ്രാദ്ധയ്ക്ക്പരീക്ഷാ തീയതികളിൽ മാറ്റം

തിരുവനന്തപുരം : പി എസ്‍സി ഒ എം ആർ പരീക്ഷാ തീയതിയില്‍ മാറ്റം. ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2/ സ്റ്റാറ്റിസ്റ്റിക്കല്‍ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്ബർ 741/2024) തസ്തികയിലേക്ക് ജൂലൈ 9 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒഎംആർ പരീക്ഷ ജൂലൈ 31 ലേക്ക് മാറ്റിവച്ചു.
ബിരുദതല പൊതുപ്രാഥമികാപരീക്ഷാകേന്ദ്രത്തില്‍ മാറ്റം
ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടമായി ജൂണ്‍ 28 ന് ഉച്ചയ്ക്കുശേഷം 01.30 മുതല്‍ 03.15 വരെ നടത്തുന്ന ഒഎംആർ പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഗവ.ഗേള്‍സ് എച്ച്‌എസില്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്ബർ 1391370 മുതല്‍ 1391569 വരെയുള്ള ഉദ്യോഗാർഥികള്‍ കോട്ടയം സംക്രാന്തി സമീപം പെരുമ്ബായിക്കാട് പാറമ്ബുഴ ഹോളി ഫാമിലി എച്ച്‌എസില്‍ ഹാജരായി പരീക്ഷയെഴുതേണ്ടതാണ്.
