നെടുങ്കണ്ടത്ത് 62കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി : ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ 62കാരനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിന്നപ്പച്ചടി സ്വദേശി ദേവസ്യാ ജോസഫിനെയാണ് തല പൊട്ടി രക്തം വാർന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പണിയ്ക്ക് പോയ ഭാര്യ തിരികെ എത്തിയപ്പോഴാണ് നിലത്ത് വീണ നിലയില്‍ ഭർത്താവിനെ കാണുന്നത്. തലയുടെ പിൻവശത്ത് ആഴത്തിലുള്ള മുറിവുണ്ട്. നെടുങ്കണ്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.

