ഇടുക്കിയിൽ ഏലക്ക മോഷ്ടിച്ച് കടത്തി; രണ്ടുപേര്‍ അറസ്റ്റില്‍

നെടുങ്കണ്ടം : കുഴിത്തൊളുവിലെ ഓപ്ഷന്‍ സെന്‍ററില്‍നിന്ന് പലതവണയായി 75,000 രൂപയുടെ ഏലക്ക മോഷ്ടിച്ച് കടത്തിയ കേസില്‍ രണ്ട് ജീവനക്കാരെ കമ്ബംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്‌നാട് തേനി സ്വദേശികളായ ഉത്തമപാളയം ഗൂഡല്ലൂര്‍ മുത്തുരായര്‍ (32), കമ്ബം താത്തപ്പന്‍കുളം അളക്‌രാജ (31) എന്നിവരാണ് പിടിയിലായത്.
കരുണാപുരം കൂഴിത്തൊളു നിരപ്പേല്‍കട ആര്‍.എന്‍.എസ് എന്ന ഓപ്ഷന്‍ സെന്ററില്‍നിന്ന് ഗ്രേഡ് ചെയ്ത 30 കിലോ ഉണക്ക എലക്കയാണ് മോഷ്ടിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ ഇവിടുത്തെ ജീവനക്കാരാണ്. കഴിഞ്ഞ മേയ് 16 മുതല്‍ പല ദിവസങ്ങളിലായാണ് ഏലക്ക മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
കമ്ബംമെട്ട് ഇൻസ്പെക്ടർ രതീഷ് ഗോപാല്‍, എസ്.ഐമാരായ ബിജു ടി., മഹേഷ് പി.വി., സീനിയർ സിവില്‍ പൊലീസ് ഓഫിസർമാരായ ലിറ്റോ കെ. ജോസഫ്, സലില്‍ രവി, സി.പി.ഒ. ജെറിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
