സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി റിപ്പോർട്ട്.യു.പി.എസ്.സി തയ്യാറാക്കിയ മൂന്നംഗ ചുരുക്ക പട്ടികയില്‍ രണ്ടാം പേരുകാരനായിരുന്നു റവാഡ. ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നിലവില്‍ ഐബിയില്‍ സ്‌പെഷ്യല്‍ ഡയറക്ടറാണ് റവാഡ ചന്ദ്രശേഖരൻ. സീനിയോരിറ്റിയും സർവീസ് രേഖകളും ഐ.ബി റിപ്പോർട്ടും പരിഗണിച്ചാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് സർവീസില്‍ നിന്ന് വിരമിക്കും.
