കട്ടപ്പന പുതിയ ബസ് സ്‌റ്റാന്‍ഡില്‍ വീണ്ടും വന്‍കുഴി

കട്ടപ്പന : കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ അടര്‍ന്ന് കട്ടപ്പന പുതിയ ബസ് സ്‌റ്റാന്‍ഡില്‍ രൂപപ്പെട്ട ഗര്‍ത്തം വാഹന യാത്രികര്‍ക്ക് ദുരിതമാകുന്നു.ഭീമന്‍ ഗര്‍ത്തത്തില്‍പെട്ട് വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നത് നിത്യ സംഭവമായി. മുമ്ബ് ഇവിടെഉണ്ടായിരുന്ന കിണര്‍മൂടി അതിനുമുകളില്‍ കോണ്‍ക്രീറ്റ് ചെയ്‌തിരുന്നു. ഈ കോണ്‍ക്രീറ്റിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.
ഗര്‍ത്തം രൂപപ്പെട്ടതോടെ ചെളിവെള്ളം കെട്ടിക്കിടക്കുന്ന സ്‌ഥിതിയാണ്. ഇതില്‍ വാഹനങ്ങള്‍ ചാടുമ്ബോള്‍ ആളുകളുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. ഗര്‍ത്തത്തിന്റെ ആഴം വലുതായതിനാല്‍ ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍പ്പെടാനുമുണ്ട്.
കോണ്‍ക്രീറ്റ് കമ്ബികള്‍ വെളിയിലേക്ക് തള്ളി നില്‍ക്കുന്നത് ബസുകളുടെ ഉള്‍പ്പെടെ ടയറുകള്‍ പഞ്ചറാകുന്നതിനും കാരണമാകുന്നു.
സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിപ്പേരാണ് ഇതുവഴി നടന്നുപോകുന്നത്. കുഴികണ്ട് വാഹനങ്ങള്‍ വെട്ടിച്ചുമാറ്റുന്നത് കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാകുന്നുണ്ട്. അടിയന്തരമായി സ്‌റ്റാന്റിനുള്ളില്‍ രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തം മൂടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
