തൊടുപുഴ കാഞ്ഞിരമറ്റം കവലയിൽ അംബേദ്ക്കര്‍ പ്രതിമയും സ്ക്വയറും വരുന്നു

തൊടുപുഴ : നഗരത്തിലെ പ്രധാന ജംഗ്ഷനായ കാഞ്ഞിരമറ്റം കവലയില്‍ ഭരണഘടനാ ശില്പി ഡോ ബി.ആർ അംബേദ്ക്കറുടെ നാമധേയത്തില്‍ പ്രതിമ സ്ഥാപിച്ച് സ്ക്വയർ നിർമ്മിക്കും.ഇന്നലെ ചേർന്ന നഗരസഭ കൗണ്‍സില്‍ യോഗം ഇക്കാര്യത്തില്‍ അംഗീകാരം നല്കി. കൗണ്‍സിലർമാരായ ടി.എസ് രാജൻ, സി. ജിതേഷ് എന്നിവരാണ് വിഷയം പ്രധാന അജണ്ടയായി കൗണ്‍സിലില്‍ ഉള്‍ക്കൊള്ളിച്ചത്. വിഷയം കൗണ്‍സിലർമാർ ഐക്യകണ്ഠേന പാസാക്കി.
ഇതിന്റെ തുടർ നടപടികള്‍ വേഗത്തിലാക്കണമെന്നും ഇരു കൗണ്‍സിലർമാരും ആവശ്യപ്പെട്ടു. നഗരത്തില്‍ നിലവില്‍ രാഷ്ട്രപിതാവിന്റെ പ്രതിമ മാത്രമാണുള്ളത്. ഇവിടം ഗാന്ധി സ്ക്വയർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിന് പുറമേയാണ് ബി.ആർ അംബേദ്കർ പ്രതിയും സ്ക്വയറും വരുന്നത്
